ശാസ്ത്ര ദിനത്തിൽ പരീക്ഷണങ്ങളുമായി കുട്ടികൾ

ചെറുവത്തൂർ: ദേശീയ ശാസ്ത്ര ദിനത്തിൽ പരീക്ഷണങ്ങളുടെ പൊരുളറിഞ്ഞ് കുട്ടികൾ. ചന്തേര ഇസ്സത്തുൽ ഇസ്‍ലാം എ.എൽ.പി സ്കൂളിലാണ് ശാസ്ത്ര സത്യങ്ങളുടെ ചുരുളഴിക്കുന്ന പരീക്ഷണങ്ങൾ അരങ്ങേറിയത്. പാഠപുസ്തകത്തിനപ്പുറത്ത് നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന പലതിലും ശാസ്ത്രമുണ്ടെന്ന കാര്യം ഓരോ പരീക്ഷണങ്ങളിലൂടെയും കുട്ടികൾ കണ്ടറിഞ്ഞു. രസകരമായ ഇരുപതോളം പരീക്ഷണങ്ങളാണ് നടത്തിയത്. ശാസ്ത്രദിനം പ്രധാനാധ്യാപിക സി.എം. മീനാകുമാരി ഉദ്ഘാടനം ചെയ്തു. ടി.വി. അഞ്ജന അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകരായ എ. അനിൽകുമാർ, കെ. ഭാസ്കരൻ, എ.ശശിധരൻ എന്നിവർ പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കെ. സനില സ്വാഗതവും സി. നമിത നന്ദിയും പറഞ്ഞു. പടം.. ചന്തേര ഇസ്സത്തുൽ ഇസ്‍ലാം എ.എൽ.പി സ്കൂളിൽ അരങ്ങേറിയ ശാസ്ത്ര പരീക്ഷണത്തിൽനിന്ന്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.