blurb: ട്രാൻസ്ഫോർമറിലേക്ക് തീ പടർന്നത് പരിഭ്രാന്തിയുയർത്തി കാഞ്ഞങ്ങാട്: കോട്ടച്ചേരി പഴയ മത്സ്യ മാർക്കറ്റിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാടിനു തീപിടിച്ചു. തൊട്ടടുത്ത ട്രാൻസ്ഫോർമറിലേക്ക് പടർന്ന് കറുത്ത പുക ഉയർന്നത് പരിഭ്രാന്തി ഏറെ നേരം പരത്തി. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഉടൻ സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രന്‍റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയെത്തി തീയണച്ചു. സമീപത്ത് സൂക്ഷിച്ചിരുന്ന മീൻബോക്സുകൾ കത്തിയതാണ് പുക ഉയരാൻ കാരണം. അസി.സ്റ്റേഷൻ ഓഫിസർ കെ. സതീഷ്, ഓഫിസർമാരായ പി.ജി. ജീവൻ, പി.ആർ. അനന്തു, ഡ്രൈവർ കെ.പി. നസീർ, ഹോംഗാർഡ് കെ.കെ. സന്തോഷ് എന്നിവർ ചേർന്നാണ് തീ അണച്ചത്. പടം: കോട്ടച്ചേരി മത്സ്യ മാർക്കറ്റിനടുത്തുണ്ടായ തീപിടിത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.