ചെറുവത്തൂർ: പിലിക്കോട് വയൽ ഗവ.വെൽഫെയർ എൽ.പി സ്‌കൂൾ ശതാബ്ദിയാഘോഷം മാർച്ച് മുതൽ ഡിസംബർ വരെ വിവിധ പരിപാടികളോടെ നടക്കും. 10 മാസക്കലയളവിൽ നൂറുദിന പരിപാടികൾ നടത്തുന്നതിനുള്ള ഒരുക്കം തുടങ്ങി. ധനസമാഹരണ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ നിർവഹിച്ചു. പൂർവ വിദ്യാർഥി മുൻ സിൻഡിക്കേറ്റ് ബാങ്ക് മാനേജർ കെ. കൃഷ്ണൻ ആദ്യതുക കൈമാറി. പി.പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. കെ.ജി. സനൽഷ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. ശ്രീധരൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.വി. സുലോചന, സി. ഭരതൻ, എ.വി. കുഞ്ഞികൃഷ്ണൻ, പി.ടി.എ പ്രസിഡൻറ് വി.എം. ഷാജി, പ്രഥമാധ്യാപകൻ രമേശൻ, എൻ. പുരുഷോത്തമൻ, വി.പി. രാജീവൻ എന്നിവർ സംസാരിച്ചു. പടം: പിലിക്കോട് വയൽ ഗവ.വെൽഫെയർ എൽ.പി സ്‌കൂൾ ശതാബ്ദിയാഘോഷ ഫണ്ട് ശേഖരണോദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.