നീലേശ്വരം: മേഖലയിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങളിൽ എലിപ്പനിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ജില്ല മെഡിക്കൽ ഓഫിസ്, ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിൽ നിർമിച്ച ബോധവത്കരണ ഹ്രസ്വചിത്രം 'വരമ്പ്' കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിനാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. രവി പ്രകാശനം ചെയ്തു. കിനാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാന്ത അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. റിജിത് കൃഷ്ണൻ, ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, ടെക്നിക്കൽ അസിസ്റ്റൻറ് സി.ജെ. ചാക്കോ, ഹെൽത്ത് സൂപ്പർ വൈസർ കുഞ്ഞികൃഷ്ണൻ, കോവിഡ് ജില്ല കൺട്രോൾ സെൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി. മഹേഷ് കുമാർ, കരിന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ജിഷ മോങ്ങോത്ത്, ഹെൽത്ത് ഇൻസ്പെക്ടർ കെ.എൻ. രഞ്ജിത് എന്നിവർ സംസാരിച്ചു. ചിത്രം ജില്ല മെഡിക്കൽ ഓഫിസിന്റെ യുട്യൂബ് ചാനൽ വഴി റിലീസ് ചെയ്തു. . NLR3.JPG 'വരമ്പ്' ഹ്രസ്വചിത്രം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. രവി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.