വനിത ലീഗ് കലക്ടറേറ്റ്​ ധർണ

കാസർകോട്: ഹിജാബ് വിഷയത്തിൽ ഗവർണറുടെ നിരുത്തരവാദപരമായ പ്രസ്താവനക്കെതിരെ വനിതാ ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്‍റെ ഭാഗമായി ജില്ല കമ്മിറ്റി കലക്ട്രേറ്റ് ധർണ സംഘടിപ്പിച്ചു. പ്രസിഡന്റ് പി.പി. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത് താഹിറ ഉദ്ഘാടനം ചെയ്തു. മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി മുഖ്യാതിഥിയായി. അഡ്വ. ഇബ്രാഹീം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. ശാഹിന സലീം, ശാസിയ, സുമയ്യ, ആയിഷ, ഷക്കീല മജീദ്, ആയിഷ സഹദുല്ല, ഷീബ ഉമ്മർ, ശാഹിദ അഷ്റഫ്, അഡ്വ. എം.ടി.പി. കരീം, ഫർഹാന അഷ്റഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുംതാസ് സമീറ സ്വാഗതവും ട്രഷറർ ബീഫാത്തിമ ഇബ്രാഹീം നന്ദിയും പറഞ്ഞു. vanitha league ഹിജാബ് വിഷയത്തിൽ ഗവർണറുടെ നിരുത്തരവാദപരമായ പ്രസ്താവനക്കെതിരെ വനിത ലീഗ് നടത്തിയ കലക്ട്രേറ്റ് ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത് താഹിറ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.