തൊഴിലുറപ്പ്: പരപ്പയില്‍ ഓംബുഡ്‌സ്മാന്‍ സിറ്റിങ് നടത്തി

പരപ്പ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ഓംബുഡ്സ്മാന്‍ സിറ്റിങ് നടത്തി. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള അസി.എൻജിനീയര്‍മാര്‍, അസി. സെക്രട്ടറിമാര്‍, വി.ഇ.ഒമാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു. കോടോം ബേളൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്രം വിരിച്ച കോടോം പാടശേഖരം ഓംബുഡ്‌സ്മാന്‍ സന്ദര്‍ശിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന സിറ്റിങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ രജനി കൃഷ്ണന്‍ അധ്യക്ഷയായിരുന്നു. ജോ.ബി.ഡി.ഒ എം. വിജയകുമാര്‍ , തൊഴിലുറപ്പ് പ്രോജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍ , ജി.ഇ.ഒ കെ.ജി. ബിജുകുമാര്‍ , അസി.എൻജിനീയര്‍ രഞ്ജിത് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.