'ഗ്ലോബൽ കാസർക്കോടിയൻ’ പുരസ്കാരം ഖാദർ തെരുവത്തിന്

'ഗ്ലോബൽ കാസർക്കോടിയൻ’ പുരസ്കാരം ഖാദർ തെരുവത്തിന് കാസർകോട്​: കെ.എം.സി.സി ഷാർജ-കാസർകോട്​ നൽകുന്ന ‘ഗ്ളോബൽ കാസർക്കോടിയൻ’ പുരസ്കാരം പ്രമുഖ വ്യവസായിയും കണ്ണൂർ ഇൻറർ നാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) ഡയറക്ടറുമായ അബ്ദുൽ ഖാദർ മുഹമ്മദ് തെരുവത്തിനെ തെരഞ്ഞെടുത്തു. വികസനത്തിലും വിദ്യഭ്യാസ ജീവകാരുണ്യ രംഗത്തും നൽകിയ സംഭാവന പരിഗണിച്ചാണ്​ പുരസ്കാരം​. ചെർക്കളം അബ്ദുല്ല പുരസ്കകാരം ഹാർട്ട് ലിങ്ക് ഫൗണ്ടേഷൻ ചെയർമാൻ ഡോ. മൂസ കുഞ്ഞിക്കും, കെ.എസ് അബ്ദുല്ല സ്മാരക പുരസ്ക്കാരം കാസർകോട്​ സി.എച്ച് സെൻറർ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പളക്കും, ആദ്യ ഹമീദലി ഷംനാട് സ്മാരക അവാർഡ് മുളിയാർ കേന്ദ്രമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷൻ സെൻറർ ഫോർ ചൈൽഡ് ഡെവലപ്മെൻറ് എന്ന വിദ്യഭ്യാസ സ്ഥാപനത്തിനും നൽകും. ഫെബ്രുവരി 26ന് വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് ഷാർജ കെ.എം.സി.സി ജില്ല ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.