മത്സ്യഫെഡ് ജില്ല ഓഫിസില്‍ പ്രോജക്ട് ഓഫിസര്‍ ഒഴിവ്

കാസർകോട്​: മത്സ്യഫെഡ് ജില്ല ഓഫിസില്‍ ഒഴിവുള്ള പ്രോജക്ട് ഓഫിസര്‍ തസ്തികയിലേക്കുള്ള (ദിവസ വേതനം) ഇന്റര്‍വ്യൂ ഫെബ്രുവരി 26ന് രാവിലെ 11ന് കസബ ബീച്ചിലുള്ള മത്സ്യഫെഡ് ജില്ല ഓഫിസിൽ. യോഗ്യത അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നും ബി.എഫ്.എസ് സി അല്ലെങ്കില്‍ എം.എസ് സി ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്/അക്വാകള്‍ചര്‍/മറൈന്‍ ബയോളജി/മാരികള്‍ചര്‍/സുവോളജി/അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ്. യോഗ്യതയുള്ളവര്‍ വയസ്സ്, ജാതി, മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 04994230176, 9526041127 ജില്ല നിര്‍മിതി കേന്ദ്രത്തില്‍ ഇലക്ട്രിക്കല്‍ എൻജിനീയര്‍ ഒഴിവ് കാസർകോട്​: ജില്ല നിർമിതി കേന്ദ്രം ഇലക്ട്രിക്കല്‍ വിങ്ങിലേക്ക് ഇലക്ട്രിക്കല്‍ എൻജിനീയര്‍ ഒഴിവ്​. സര്‍വകലാശാലയില്‍നിന്നും ഇലക്ട്രിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദം/പോളിടെക്നിക് ഡിപ്ലോമ, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. ഫോട്ടോ പതിപ്പിച്ച, സെക്കന്‍ഡറി തലം മുതല്‍ ഓരോ പരീക്ഷയിലും ലഭിച്ച മാര്‍ക്ക്, ഗ്രേഡ് അടക്കം ചെയ്ത ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് ഏഴിന് വൈകീട്ട് നാലിനകം അപേക്ഷ ജനറല്‍ മാനേജര്‍, ജില്ല നിർമിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ, പിന്‍: 671531 എന്ന വിലാസത്തിലേക്ക് അപേക്ഷിക്കണം. ഫോണ്‍: 0467 2202572

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.