ടാങ്കർ അപകടം നേരിടാൻ പരിശീലന ക്ലാസ്

കാസർകോട്​: ബെന്‍സീന്‍ ടാങ്കര്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കലക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ഒ.എന്‍.ജി.സി മംഗലാപുരം പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ ദുരന്തം നിവാരണ അതോറിറ്റി, പൊലീസ് അധികാരികള്‍, ഫയര്‍ഫോഴ്സ് എന്നിവര്‍ക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. ടാങ്കര്‍ ലോറി അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ബെന്‍സീന്‍ ടാങ്കര്‍ അപകടങ്ങളെ നേരിടാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ എങ്ങനെയൊക്കെ കൈകാര്യം ചെയ്യണമെന്നതുമായി ബന്ധപ്പെട്ടും മുന്‍കരുതല്‍ നടപടികളെ കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു. ചീഫ് മാനേജര്‍ (മാർക്കറ്റിങ്) പ്രമോദ് കുന്നത്ത്, സീനിയര്‍ മാനേജര്‍ (മാര്‍ക്കറ്റിങ് ഓപറേഷന്‍സ്) പരേഷ് പ്രജാപതി, മാര്‍ക്കറ്റിങ് മാനേജര്‍ വി. ഗോപിനാഥ്, ഡെപ്യൂട്ടി മാനേജര്‍ (ഫയര്‍& സേഫ്റ്റി) പ്രവീണ്‍ കുറുപ്പ് എന്നിവര്‍ പരിശീലന ക്ലാസ്സ് കൈകാര്യം ചെയ്തു. സബ് കലക്ടര്‍ ഡി. മേഘശ്രീ, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, എ.ഡി.എം എ.കെ രമേന്ദ്രന്‍, ഡി.എം.ഒ പ്രതിനിധി തുടങ്ങിയവര്‍ ക്ലാസില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.