യുവ പ്രതിഭകളെ അനുമോദിച്ചു

ഉദുമ: പടിഞ്ഞാർ നാഷനൽ ക്ലബ് മില്ലത്ത് പ്രതിഭകളെ അനുമോദിക്കാൻ 'ലൈക്ക്' പരിപാടി സംഘടിപ്പിച്ചു. പ്രദേശത്തെ ആദ്യ ചാർട്ടേഡ് അക്കൗണ്ടന്റ് യാസർ അറഫാത്ത്, ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയറായി നിയമനം ലഭിച്ച കെ. ഇർഫാൻ, നാഷനൽ മെഡിക്കൽ കൗൺസലിങ് അംഗത്വം ലഭിച്ച ഡോ. അഹ്സൻ, അഡ്വ. ഫാത്തിമത്ത് സുഹ്റ ഫൈസൽ, ബാംഗ്ലൂരിലെ നിംഹാൻസിൽനിന്ന് കമ്യൂണിറ്റി മെന്‍റൽ ഹെൽത്തിൽ ഡിപ്ലോമ പൂർത്തിയാക്കിയ അഹമ്മദ് ഷെറീൻ എന്നിവരെയാണ്​ അനുമോദിച്ചത്​. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്​ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്‍റ്​ പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ചന്ദ്രൻ നാലാ൦വാതുക്കൽ, ശകുന്തള ഭാസ്ക്കരൻ, ക്ലബ് സീനിയർ മെമ്പർമാരായ കെ.എ൦. റഫീഖ്‌‍ , താജുദ്ദീൻ പടിഞ്ഞാർ, പി.കെ അഷ്റഫ്, മുജീബ് കണ്ണിയിൽ, ടി.കെ അഷ്റഫ്, ഫൈസൽ മൂസ, അൽതാഫ് താഴത്ത്, സഫാദ് മൂസ, ടി. സഹീർ എന്നിവർ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി അനീസ് സ്വാഗതവു൦ ഉനൈസ് നന്ദിയു൦ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.