താൽപര്യപത്രം ക്ഷണിച്ചു

കാസർകോട്​: 21 വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാരെക്കുറിച്ച് ഫീല്‍ഡ് തല പ്രവര്‍ത്തനം നടത്താന്‍ സാമൂഹിക നീതി വകുപ്പ് തീരുമാനിച്ച പ്രകാരം പ്രസ്തുത പഠനം നടത്തി തുടര്‍ നിർദേശം സമര്‍പ്പിക്കുന്നതിനായി ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിചയ സമ്പന്നരായ സര്‍ക്കാര്‍/ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍നിന്നും താല്പര്യപത്രം ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി 26ന് അഞ്ചിന് മുമ്പായി ഡയറക്ടര്‍, സാമൂഹിക നീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവന്‍, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. വിശദാംശങ്ങള്‍ sjd.kerala.gov.in എന്ന വെബ് സൈറ്റില്‍. പ്രപ്പോസലിനൊപ്പം വിശദമായ പദ്ധതി രേഖ, ബജറ്റ് പ്ലാന്‍, സ്ഥാപനത്തിന്റെ നിർദിഷ്ട മേഖലയിലെ പ്രവൃത്തി പരിചയം തെളിയിക്കുന്നതിന് മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള കണ്‍സള്‍ട്ടന്‍സി/ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ട്, സ്ഥാപനത്തിന്റെ ഓര്‍ഗനൈസേഷന്‍ സ്ട്രക്ചര്‍, ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയും പ്രപ്പോസലിനൊപ്പം അയക്കണം. അപേക്ഷയുടെ പകര്‍പ്പ് sjdpwdcell@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും അയക്കണം. ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം 21തരം ഭിന്നശേഷി വിഭാഗത്തെയാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, 1995ലെ ഭിന്നശേഷി നിയമ പ്രകാരം ഏഴ് വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് സാമൂഹിക നീതി വകുപ്പടക്കം മറ്റു വകുപ്പുകള്‍ ഈ ഏഴ് വിഭാഗം ഭിന്നശേഷിക്കാരെ മുന്നില്‍ക്കണ്ടുകൊണ്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നത്. എന്നാല്‍, മറ്റ് ഭിന്നശേഷി വിഭാഗങ്ങള്‍ക്കുകൂടി പ്രയോജനം ചെയ്യുന്ന വിധത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടേതുണ്ടെന്ന തീരുമാനത്തിലാണ് പഠന റിപ്പോര്‍ട്ട് തയാറാക്കുന്നത്. ചെറുതേനീച്ച വളര്‍ത്തല്‍ പരിശീലനം കാസർകോട്​: ഐ.സി.എ.ആര്‍ കൃഷി വിജ്ഞാനകേന്ദ്രവും സി.പി.സി.ആര്‍.ഐയും ഹോര്‍ട്ടികോര്‍പ്പും കാസര്‍കോട് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയും ചേര്‍ന്ന് മാര്‍ച്ച് ഒന്നിന് മെലിപോണി കള്‍ചര്‍ (ചെറുതേനീച്ച വളര്‍ത്തല്‍) പരിശീലനം സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്ക് തേനീച്ചക്കൂടും തേനീച്ച കോളനിയും അനുബന്ധ ഉപകരണങ്ങളും സബ്സിഡിയോടെ നല്‍കും. താൽപര്യമുള്ളവര്‍ മാര്‍ച്ച് ഒന്നിന് രാവിലെ 9.30ന് ചൗക്കിയില്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 04994 232993.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.