പടന്നക്കാട് മേൽപാലം സർവിസ് റോഡ് തകർന്നു

നീലേശ്വരം: പടന്നക്കാട് മേൽപാലത്തിന് തെക്കുഭാഗത്തുനിന്ന് ഇരുവശങ്ങളിൽക്കൂടി കടന്നുപോകുന്ന റോഡ് തകർന്നു. ഇതുമൂലം കാൽനടയും വാഹനയാത്രയും ദുരിതമായി. ഒഴിഞ്ഞവളപ്പ് കല്ലൂരാവിയിലേക്കും കടപ്പുറത്തേക്കും പോകേണ്ട സർവിസ് റോഡാണ് മാസങ്ങളായി തകർന്നുകിടക്കുന്നത്. മേൽപാലത്തിന് ഇരുവശത്തുമുള്ള തകർന്ന എൻ.എച്ച് സർവിസ് റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരംവരെ നടത്തിയിരുന്നു. ഹൈവേ റോഡ് എൻ.എച്ച് അതോറിറ്റിക്ക് കൈമാറിയതിനാൽ പൊതുമരാമത്ത് ഹൈവേ വിഭാഗത്തിന് പ്രവൃത്തി നടത്തുന്നതിന് സങ്കേതിക തടസ്സം നിലനിൽക്കുന്നു. എൻ.എച്ച് സർവിസ് റോഡ് തകർന്നതുമൂലം പടന്നക്കാട്ട് ഗതാഗതതടസ്സവും നിരന്തര അപകടവും നടക്കുന്നു. പാലത്തിന്‍റെ താഴെ കൂടിപ്പോകുന്ന രണ്ട് സർവിസ് റോഡുകൾ അടിയന്തരമായി ടാറിങ്​ നടത്തണമെന്നാവശ്യപ്പെട്ട് പടന്നക്കാട് വാർഡ് കൗൺസിലർ ഹസീന റസാഖ് ദേശീയപാത അധികൃതർക്ക് നിവേദനം നൽകി. പടം: nlr service road പടന്നക്കാട് മേൽപാലം സർവിസ് റോഡ് തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.