കാസർകോട്: വെള്ളരിക്കൃഷിയില്‍ നൂറുമേനി വിളവെടുത്ത് ഹോസ്ദുര്‍ഗ് ജില്ല ജയില്‍. ഹരിത കേരള മിഷന്‍റെയും കൃഷിഭവന്‍റെയും സഹകരണത്തോടെയാണ് ജയിലില്‍ വെള്ളരിക്കൃഷി നടത്തിയത്. ചീമേനി തുറന്ന ജയിലില്‍നിന്ന് ലഭിച്ച വിത്തുകള്‍ ഉപയോഗിച്ച് നടത്തിയ കൃഷിക്ക് വളമായി ബയോഗ്യാസ് സ്ലെറിയാണ് ഉപയോഗിച്ചത്. അര ക്വിൻറല്‍ വെള്ളരിക്കൊപ്പം മൂന്ന് ക്വിൻറല്‍ കപ്പ, പടവലം, പയര്‍, പച്ചമുളക്, വെണ്ട എന്നിവയും വിളവെടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ല ജയില്‍ സൂപ്രണ്ട് കെ. വേണു, അസി. സൂപ്രണ്ട് പി.കെ. ഷണ്മുഖന്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ എ.വി. പ്രമോദ്, അസി. പ്രിസണ്‍ ഓഫിസര്‍മാരായ ജയാനന്ദന്‍, കെ.വി. സുര്‍ജിത്ത്, കെ.എം. ഷജിന്‍, ശശീന്ദ്രന്‍, അജീഷ്, വനിത അസി. പ്രിസണ്‍ ഓഫിസര്‍ സ്മിത ഗായത്രി എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ: ജില്ല ജയിലില്‍ നടത്തിയ വെള്ളരിക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠന്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.