ഇലക്ട്രിക് സ്കൂട്ടർ വിൽപന കേന്ദ്രത്തിൽ തീപിടിത്തം

നീലേശ്വരം: ഇലക്ട്രിക് സ്കൂട്ടർ വിൽപന സ്ഥാപനത്തിൽ തീപിടിത്തം. നീലേശ്വരം കൊട്ടുമ്പുറത്തെ ഫോട്ടോ വാൾട്ടിക് ഇലക്ട്രിക്കൽ സ്കൂട്ടർ വിൽപനക്കടക്കാണ് തീപിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് തീപിടിത്തമുണ്ടായത്. വൈദ്യുതി ചാർജ് ചെയ്യുകയായിരുന്ന ഒരു സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. ഉടമ പട്ടേനയിലെ ശശിധരൻ കടയടച്ച് സമീപത്തുള്ള വീട്ടിൽ പോയ സമയത്താണ് തീപിടിത്തം ഉണ്ടായത്. പുക ഉയരുന്നതുകണ്ട പരിസരവാസികൾ കടയുടമയെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് തുറന്നുനോക്കിയപ്പോഴേക്കും സ്കൂട്ടർ കത്തിനശിക്കുന്നതാണ് കണ്ടത്. സമീപത്തെ വ്യാപാരികൾ വെള്ളമൊഴിച്ച് ഭാഗികമായി തീയണക്കാൻ ശ്രമിച്ചിരുന്നു. കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷസേന സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ പ്രസിഡൻറ് കെ.വി. സുരേഷ് കുമാർ, സെക്രട്ടറി എ. വിനോദ് കുമാർ എന്നിവർ കട സന്ദർശിച്ചു. nlr fire നീലേശ്വരം കൊട്ടുമ്പുറത്തെ ഇലക്ട്രിക് സ്കൂട്ടർ വിൽപന നടത്തുന്ന കടക്ക് തീപിടിച്ചപ്പോൾ ഉയരുന്ന പുക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.