പുത്തിഗെ: ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസിന്റെ ഭാഗമായി നേത്ര പരിശോധന ക്യാമ്പ് നടത്തി. കാസർകോട് ബ്ലോക്ക് ക്ഷേമ കാര്യ സ്ഥിരംസമിതി ചെയർമാൻ അഷ്‌റഫ് കർള ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജന. സെക്രട്ടറി ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. പി.ബി. ബഷീർ പുളിക്കൂർ, ഹബീബുൽ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, മുസ്തഫ സഖാഫി പട്ടാമ്പി, ഷാഫി സഅദി മുഹിമ്മാത്ത് നഗർ, അബ്ദുല്ല കുഞ്ഞി ബംബ്രാണ തുടങ്ങിയവർ സംബന്ധിച്ചു. മൂസ സഖാഫി കളത്തൂർ സ്വാഗതവും അബ്ദുറഹ്മാൻ മുസ്‌ലിയാർ ചെന്നാർ നന്ദിയും പറഞ്ഞു. ക്യാമ്പിന് ഡോ. തൗഫീഖ് അഹ്മദ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.