ജില്ല ലീഗ് ഡി ഡിവിഷൻ ക്രിക്കറ്റ്; സിറ്റി ചാലക്കുന്ന് ചാമ്പ്യന്മാർ

കാസർകോട്: ജില്ല ലീഗ് ഡി ഡിവിഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ സിറ്റി ചാലക്കുന്ന് ചാമ്പ്യന്മാരായി. മാന്യ കെ.സി.എ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ റെഡ് & ബ്ലൂ ചെമനാടിനെ അഞ്ച്​ റൺസിന് പരാജയപ്പെടുത്തിയാണ് സിറ്റി ചാലക്കുന്ന് ചാമ്പ്യന്മാരായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിറ്റി ചാലക്കുന്ന് 18.1 ഓവറിൽ 103 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ റെഡ് & ബ്ലൂ ചെമനാടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് നേടാനെ സാധിച്ചുള്ളൂ. മികച്ച താരമായി റെഡ് & ബ്ലൂ ചെമനാടി​​‍ൻെറ അമീറിനെയും മികച്ച ബാറ്ററായി ലക്കിസ്റ്റാർ കീഴൂരി​​‍ൻെറ അബ്ദുൽഖാദറിനെയും മികച്ച ബൗളറായി റെഡ്&ബ്ലൂ ചെമനാടി​‍ൻെറ കെ.എസ്​. ഷുഹൈബിനെയും മാൻ ഓഫ് ദി മാച്ചായി സിറ്റി ചാലക്കുന്നി​‍ൻെറ നൗഷാദ് സൈനുദ്ദീനെയും തെരഞ്ഞെടുത്തു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ്​ എൻ.എ. അബ്ദുൽ ഖാദർ ട്രോഫികൾ വിതരണം ചെയ്തു. കെ.സി.എ ട്രഷറർ കെ.എം. അബ്ദുറഹ്മാൻ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ടി.എം. ഇഖ്ബാൽ, ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി.എച്ച്. മുഹമ്മദ് നൗഫൽ, ട്രഷറർ കെ.ടി. നിയാസ്, വൈസ് പ്രസിഡന്‍റുമാരായ മുഹമ്മദ് ജാനിഷ്, വിനോദ് കുമാർ, ജില്ല സ്പോർട്സ് കൗൺസിൽ പ്രതിനിധി മഹമൂദ് കുഞ്ഞിക്കാനം, അബ്ബാസ് സന്തോഷ് നഗർ, ലത്തീഫ് പെർവാട്, നൗസിൽ നെല്ലിക്കുന്ന്, അനിൽ ടോമി, ശുഹൈബ് കെവി തുടങ്ങിയവർ സംബന്ധിച്ചു. d division ജില്ല ലീഗ് ഡി ഡിവിഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യന്മാരായ സിറ്റി ചാലക്കുന്ന് ടീമിന്​ ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ്​ എൻ.എ. അബ്ദുൽ ഖാദർ ട്രോഫി നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.