തൃക്കരിപ്പൂർ: താലൂക്കാശുപത്രിയിൽ കാഷ്വൽറ്റി സൗകര്യം ഉൾപ്പെടെയുള്ള കെട്ടിടം നിർമിക്കുന്നതിന് രണ്ടുകോടി യുടെ ടെൻഡർ നടപടി പൂർത്തിയാക്കിയതായി എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചു. തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ രാത്രികാല ഡയാലിസിസ് സൗകര്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാത്രി സേവനം വൈകീട്ട് ആറുമുതൽ 11 വരെ ഒ.പിയിൽ എത്തുന്ന രോഗികൾക്കും പ്രയോജനപ്പെടും. കാഷ്വൽറ്റി കൂടി സജ്ജമാകുന്നതോടെ രോഗികൾക്ക് ഏതുനേരവും ആശ്രയിക്കാവുന്ന രീതിയിലേക്ക് ആശുപത്രി ഉയരും. ബ്ലോക്ക് പ്രസിഡൻറ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. പടം// night dayalisis.jpg തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ രാത്രികാല ഡയാലിസിസ് സൗകര്യം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.