കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികളുടെ ഹ്രസ്വചിത്ര പ്രദര്‍ശനവുമായി എല്‍.ഇ.ഡി സ്‌ക്രീന്‍ ഘടിപ്പിച്ച വാഹനം കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ തിങ്കളാഴ്ച മുതല്‍ 25 വരെ പര്യടനം നടത്തും. ജില്ല ഇന്‍ഫര്‍മേഷന്‍സ് ഓഫിസിൻെറ നേതൃത്വത്തിലാണ് പരിപാടി . വിവിധ ഭാഷകളില്‍ വികസന നേട്ടങ്ങള്‍ ഹ്രസ്വവിഡിയോ രൂപത്തില്‍ പ്രദര്‍ശിപ്പിക്കും. 21ന് കാസര്‍കോട്, ചെര്‍ക്കള, ബോവിക്കാനം, മുള്ളേരിയ, നാരംപാടി, മാര്‍പ്പനടുക്ക, നാട്ടക്കല്‍, ബെള്ളൂര്‍, കിന്നിംഗര്‍, വാണിനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.