കാസർകോട്: വിദ്യാഭ്യാസ മേഖലയിൽ കാസർകോട് ജില്ല ബഹുദൂരം പിറകിലാണെന്നും ഇതു പരിഹരിക്കാൻ പ്രത്യേക പാക്കേജ് വേണമെന്നും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്. ജില്ലയിൽ മലബാർ എജുക്കേഷൻ മൂവ്മെന്‍റ് പ്രവർത്തനം വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ പ്രവർത്തകരുടെ സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നായൻമാർമൂല ടെക്കീസ് പാർക്കിൽ നടന്ന ചടങ്ങിൽ പ്രഫ. ടി. സക്കരിയ വിഷയാവതരണം നടത്തി. മലബാർ എജുക്കേഷൻ മൂവ്മെന്‍റ് കോഓഡിനേറ്റർ തൻസീൽ പ്രവർത്തന പദ്ധതി വിശദീകരിച്ചു. നിസാർ പെർവാഡ് സ്വാഗതവും സമീർ ചെർക്കള നന്ദിയും പറഞ്ഞു. മലബാർ എജുക്കേഷൻ മൂവ്മെന്‍റ് ജില്ല ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഡോ. ഖാദർ മാങ്ങാട്, ജില്ലയിലെ എം.പി, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, നഗരസഭ ചെയർമാന്മാർ എന്നിവരാണ് രക്ഷാധികാരികൾ. പ്രഫ. വി. ഗോപിനാഥ് (പ്രസി.), പ്രഫ. വി.ഡി. ജോസഫ്, നിസാർ പെർവാഡ്, സുലേഖ മാഹിൻ (വൈസ് പ്രസി.), എം.എ. മക്കർ (ജന. സെക്ര.), ടി. മെഹറൂഫ്, കരീം കോയക്കീൽ, സി.എച്ച്. മുഹമ്മദ് കുഞ്ഞി, സി.അബ്ദുൽ സമദ് (ജോ. സെക്ര.), മൂസ ബി. ചെർക്കള (ട്രഷ.) khader mangad വിദ്യാഭ്യാസ പ്രവർത്തകരുടെ സംഗമവും സെമിനാറും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.