കോട്ടിക്കുളത്ത് റെയിൽവേയുടെ തൂണിട്ട് വഴി തടയൽ; നടപടികൾ കൈക്കൊള്ളും -എം.പി.

ഉദുമ: നൂറു വർഷമായി ജനങ്ങൾ ഉപയോഗിച്ചിരുന്ന വഴി ഒരു മുന്നറിയിപ്പുമില്ലാതെ ഇരുമ്പ് തൂണുകൾ സ്ഥാപിച്ച് യാത്ര തടഞ്ഞ റെയിൽവേ നടപടിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം. പി പ്രതിഷേധിച്ചു. വഴി തടഞ്ഞ കോട്ടിക്കുളം റെയിൽവേ ഞായറാഴ്ച എം.പി സന്ദർശിച്ചു. അടുത്ത ദിവസം തന്നെ ഡി.ആർ.എമ്മുമായി സംസാരിച്ചു വഴി പുനഃസ്ഥാപിച്ചു കിട്ടാൻ ആവശ്യമായ നടപടി കൈക്കൊള്ളാൻ ആവശ്യപ്പെടുമെന്ന് അദ്ദേഹം ജില്ല പഞ്ചായത്ത്‌ അംഗം ഗീതാകൃഷ്ണൻ, ഉദുമ പഞ്ചായത്ത്‌ അംഗങ്ങളായ സൈനബ അബൂബക്കർ, ഹാരിസ് അങ്കക്കളരി എന്നിവർക്കും നാട്ടുകാർക്കും ഉറപ്പു നൽകി. ഇവിടെ മാലിന്യം വലിച്ചെറിയുന്നത് പതിവാണെന്നും റെയിൽവേ സ്ഥലത്തിലൂടെ വാഹനയാത്ര അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയാണ് പത്തു ദിവസം മുമ്പ്​ ആദ്യം ചെങ്കല്ല് പാകിയും പിന്നീട് ഇരുമ്പ് തൂണുകൾ നാട്ടിയും റെയിൽവേ ഇരുചക്ര വാഹനയാത്ര തടഞ്ഞത്. കരിപ്പോടി, തിരുവക്കോളി കണ്ണംകുളം, മലാംകുന്ന്, മുദിയക്കാൽ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് സ്റ്റേഷനിലെത്താനുള്ള പഞ്ചായത്ത് വക റോഡി​‍ൻെറ പ്രവേശന കവാടത്തിൽ റെയിൽവേ തൂണുകൾ നാട്ടി വാഹനയാത്ര മുടക്കിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. kottikulam rly station place.jpg തൂൺ നാട്ടി വഴി തടഞ്ഞ കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ സ്ഥലത്ത് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയോട് നാട്ടുകാരും ജനപ്രതിനിധികളും പരാതി ബോധിപ്പിക്കുന്നു 3 Attachments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.