പരിമിതികളെ പടിക്ക് പുറത്താക്കിയ ഹാഷിറിന് ഗവേഷണ ഫെലോഷിപ്

തൃക്കരിപ്പൂർ: കണ്ടുപഠിക്കാൻ ഹാഷിറിന് കഴിയുമായിരുന്നില്ല. ജന്മനാ വെളിച്ചമില്ലാത്ത കണ്ണുകളുമായി പിറന്ന ഈ യുവാവ് എത്തിപ്പിടിച്ചിരിക്കുന്നത് യു.ജി.സിയുടെ ജൂനിയർ റിസർച് ഫെലോഷിപ് ആണ്. 2021 ജൂണിൽ നടന്ന പരീക്ഷയിലാണ്, വലിയപറമ്പ മാവിലാകടപ്പുറം സ്വദേശിയായ ഈ മിടുക്കൻ നാടിനഭിമാന നേട്ടം കൈവരിച്ചത്. കോഴിക്കോട് ഫറൂഖ് കോളജിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ ഹാഷിർ ഇപ്പോൾ സീതി സാഹിബ്‌ ട്രെയിനിങ് കോളജിൽ ബി.എഡ് വിദ്യാർഥിയാണ്. മാവിലാകടപ്പുറം പന്ത്രണ്ടിൽ ടി.കെ. ഹമീദി​‍ൻെറയും പി.സി. സുഹറയുടെയും മകനാണ് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.