കാഞ്ഞങ്ങാട്: നഗരത്തിലെ ഗതാഗതക്കുരുക്കിനും അശാസ്ത്രീയ വാഹന പാർക്കിങ്ങിനും പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്.ഐ ബല്ല വെസ്റ്റ് മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേലാങ്കോട് ഔഫ് അബ്ദുറഹ്മാൻ നഗറിൽ നടന്ന സമ്മേളനം ജില്ല കമ്മിറ്റി അംഗം ഹരിത നാലപ്പാടം ഉദ്ഘാടനം ചെയ്തു. ജയ നാരായണൻ അധ്യക്ഷത വഹിച്ചു. മേഖലയിലെ വിവിധ യൂനിറ്റുകളിൽ നിന്ന് 50 ലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് ട്രഷറർ വി. ഗിനീഷ്, സി.പി.എം ബല്ല ലോക്കൽ സെക്രട്ടറി എം. സേതു, സംഘാടക സമിതി ചെയർമാൻ കെ.വി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ സമൂഹ അടുക്കളയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രമോദ് അതിയാമ്പൂർ, സുനിൽ കുന്നുമ്മൽ, പ്രതാപ് ലാൽ, ശരത് ഉദയം കുന്ന്, ജയൻ അതിയാമ്പൂർ, അനൂപ് അതിയാമ്പൂർ എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.