കാസർകോട്: 'ഫാഷിസ്റ്റ് കാലത്തെ അതിജീവനം: പണ്ഡിത ദൗത്യം' എന്ന പ്രമേയത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ് ജില്ല കമ്മിറ്റി പണ്ഡിത സംഗമം ശനിയാഴ്ച രാവിലെ 10ന് കാസർകോട് ഇസ്‌ലാമിക് സെന്‍ററിൽ നടക്കും. ഇത്തിഹാദുൽ ഉലമ കേരള പ്രസിഡന്റ് ഇല്യാസ് മൗലവി ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള, സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ടി. സുഹൈബ്, ജില്ല പ്രസിഡന്‍റ് ഇസ്മായിൽ പള്ളിക്കര, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ് വി.എൻ. ഹാരിസ് തുടങ്ങിയവർ സംബന്ധിക്കും. പരിപാടികൾ ഇന്ന് - കാസർകോട് ഇസ്‌ലാമിക് സൻെറർ: സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ് സംഘടിപ്പിക്കുന്ന ജില്ല കമ്മിറ്റി പണ്ഡിത സംഗമം രാവിലെ 10.00 - നായൻമാർമൂല ടെക്കിസ് പാർക്ക്: ജില്ലയിൽ മലബാർ എജുക്കേഷൻ മൂവ്മെന്റ് പ്രവർത്തനം വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ പ്രവർത്തകരുടെ സംഗമവും സെമിനാറും ഡോ. ഖാദർ മങ്ങാട് 3.30 - കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരം: എയിംസ് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമരം 38ാം ദിനം രാവിലെ 10.00 - കാസർകോട് നായക്സ് റോഡ്: റോഡ് നവീകരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.എം. മുനീർ 3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.