പരപ്പ ബ്ലോക്കില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റ്

പരപ്പ: ബ്ലോക്ക് പഞ്ചായത്തിലെത്തുന്ന സ്ത്രീകള്‍ക്കും വനിത അംഗങ്ങള്‍ക്കുമായി പഞ്ചായത്ത് സമുച്ചയത്തില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് സ്ഥാപിച്ചു. നാപ്കിന്‍ വെന്‍ഡിങ്​ മെഷീന്‍, ഇന്‍സിനറേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ടോയ്‌ലറ്റ് നിര്‍മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്​മി ഉദ്ഘാടനം ചെയ്തു. അംഗം അന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. ഡി.എല്‍. സുമ, വി ശ്രീകല എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തില്‍ സ്ഥാപിച്ച സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു സ്‌കൂള്‍ ബസ് ഏറ്റുവാങ്ങി കാസർകോട്​: ജി.എച്ച്.എസ്.എസ് ബളാംതോടിന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന്​ അനുവദിച്ച സ്‌കൂള്‍ ബസ് ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ പി.എം. കുര്യാക്കോസ്, പ്രധാനാധ്യാപകന്‍ കെ.സുരേഷ് കുമാര്‍, ബസ് കമ്മിറ്റി കണ്‍വീനര്‍ സി.കെ. രമേശന്‍, സി. ചന്ദ്രന്‍, ബസ് ഡ്രൈവര്‍ കെ. രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഫോട്ടോ: ജി.എച്ച്.എസ്.എസ് ബളാംതോടിന് അനുവദിച്ച ബസ്​ പി.ടി.എ പ്രസിഡൻറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ പി.എം. കുര്യാക്കോസ് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.