തൃക്കരിപ്പൂരിൽ രാത്രി ഡയാലിസിസ് സൗകര്യം ഒരുങ്ങുന്നു

തൃക്കരിപ്പൂർ: താലൂക്ക് ആശുപത്രിയിൽ മൂന്നാം ഷിഫ്റ്റ് ഡയാലിസിസ് സൗകര്യം ഒരുങ്ങുന്നു. ജില്ലയിൽ ആദ്യമായാണ് ഒരു സർക്കാർ ആശുപത്രിയിൽ രാത്രികാല ഡയാലിസിസ് ആരംഭിക്കുന്നത്. ഈ മാസം 21 മുതൽ രാത്രി ഡയാലിസിസ് ആരംഭിക്കാനാണ് തീരുമാനം. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തി‍ൻെറ വികസന പദ്ധതിയിലാണ് പരിപാടി നടപ്പാക്കുന്നത്. തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ ഇപ്പോൾ രണ്ടു ഷിഫ്റ്റുകളിലായി 27 പേർക്ക് ഡയാലിസിസ് ചെയ്തുവരുകയാണ്. രണ്ടു വർഷം മുമ്പാണ് ഇവിടെ ഡയാലിസിസ് കേന്ദ്രം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകളിലായി ഒട്ടേറെ പേർ ഡയാലിസിസ്‌ ഊഴം കാത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് അത്യാവശ്യ ജീവനക്കാരെ നിയമിച്ച് മൂന്നാം ഷിഫ്റ്റിന് സൗകര്യം ചെയ്തത്. ഇതിനായി നിയോഗിക്കപ്പെട്ട ഡോക്ടറുടെ സേവനം വൈകീട്ട് ആറുമുതൽ 11 വരെ ഒ.പിയിലും ലഭിക്കുമെന്ന്​ അധികൃതർ അറിയിച്ചു. രാത്രികാല ഡയാലിസിസ് സേവനം 19ന് വൈകീട്ട് 5.30ന് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. tkp Dialysis Centreതൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.