നീലേശ്വരം: മലയോരത്തിൻെറ വികസനത്തിന് ആക്കംകൂട്ടാൻ ആരംഭിക്കാൻ ഉദ്ദേശിച്ച യോഗ പ്രകൃതി ചികിത്സ ഗവേഷണ കേന്ദ്രം തറക്കല്ലിടൽ ചടങ്ങിൽ മാത്രം ഒതുങ്ങി. കേന്ദ്ര സർക്കാറിൻെറ ആയുഷ് മന്ത്രാലയത്തിനുകീഴിൽ കിനാനൂർ കരിന്തളം പഞ്ചായത്തിലെ കരിന്തളത്താണ് യോഗ ചികിത്സ കേന്ദ്രം അനുവദിച്ചത്. കരിന്തളം തോളേനി മുത്തപ്പൻ മടത്തിന് സമീപത്താണ് അത്യാധുനിക രീതിയിലുള്ള യോഗ സ്ഥാപനം കെട്ടിട നിർമാണം നടക്കേണ്ടത്. കേന്ദ്ര ആയുഷ് മന്ത്രാലയം രാജ്യത്ത് ഏഴ് പദ്ധതികളിൽ ഒന്ന് സംസ്ഥാനത്ത് അനുവദിച്ചപ്പോളാണ് ജില്ലയിൽ സ്ഥാപിക്കാൻ അനുമതി നൽകിയത്. 100 കിടക്കകളോടുകൂടിയ ആശുപത്രി സമുച്ചയമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. 2019 ഫെബ്രുവരി മൂന്നിന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്കാണ് സ്വപ്നപദ്ധതിക്ക് തറക്കല്ലിട്ടത്. സംസ്ഥാന ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. ആദ്യ എൻ.ഡി.എ സർക്കാറാണ് പദ്ധതി പ്രഖ്യാപിച്ചത്. വീണ്ടും എൻ.ഡി.എ സർക്കാറിൽ ആയുഷ് വകുപ്പിന്റെ ചുമതല ശ്രീപദ് നായിക്കിനുതന്നെ ലഭിച്ചിട്ടും പദ്ധതി പ്രവർത്തനം തുടങ്ങാൻ ഇതുവരെ സാധിച്ചില്ല. പടം:NLR2.jpgകിനാനൂർ കരിന്തളം പഞ്ചായത്തിലെ കരിന്തളം തോളേനി മുത്തപ്പൻ മടത്തിന് സമീപത്തെ കേന്ദ്ര യോഗ പ്രകൃതി ചികിത്സ ഗവേഷണ കേന്ദ്രത്തിൻെറ തറക്കല്ല്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.