പള്ളിക്കര മേൽപാലം പാർശ്വഭിത്തിയിൽ വിള്ളൽ

ആശങ്ക വേണ്ടെന്ന് കാരാറുകാരൻ നീലേശ്വരം: ദേശീയപാത പള്ളിക്കര റെയിൽവേ മേൽപാലത്തി​​‍ൻെറ പാർശ്വഭിത്തികളിൽ വിള്ളലുകൾ വന്നതായി നാട്ടുകാരുടെ കണ്ടെത്തൽ. പാലത്തി​‍ൻെറ ഇരുവശത്തും മണ്ണിട്ട് നികത്തി നിർമിച്ച ഉയരത്തിലുള്ള അപ്രോച്ച് റോഡി​​‍ൻെറ പാർശ്വഭിത്തിയിലാണ് വിടവുകളും പൊട്ടലും കണ്ടെത്തിയത്. നിർമാണത്തിൽ അപാകതയുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. ഭാരമേറിയ വാഹനങ്ങൾ ഓടിത്തുടങ്ങുമ്പോൾ റോഡിന് മുകളിൽ മർദം കൂടി ഭിത്തി കൂടുതൽ പൊട്ടിപ്പോകുമോയെന്നാണ് പരിസരവാസികളുടെ ആശങ്ക. അങ്ങനെ സംഭവിച്ചാൽ അത് വലിയൊരപകടത്തിന് കാരണമാകില്ലേയെന്നും നാട്ടുകാർ ചോദിക്കുന്നു. എന്നാൽ ഇതേക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും മേൽപാലത്തിനോ അപ്രോച്ച് റോഡിനോ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും പള്ളിക്കര മേൽപാലം സൈറ്റ് മാനേജർ പനീർ ശെൽവം പറഞ്ഞു. അപ്രോച്ച് റോഡി​​‍ൻെറ പണി അവസാനഘട്ടത്തിലാണ്. ഓരോ ഘട്ടത്തിലും ഭാരം പരിശോധിച്ചാണ് നിർമിക്കുന്നത്. ഇപ്പോൾ കാണുന്ന വിള്ളൽ റോഡിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ആർട്ട് വർക്കി​ന്‍റേതാണെന്നും അത് ഫിനിഷിങ് വർക്കിൽ മാറുമെന്നും പനീർ ശെൽവം പറഞ്ഞു. 2018 ഒക്ടോബറിൽ ആരംഭിച്ച പള്ളിക്കര മേൽപാലത്തി​​‍ൻെറ പണി 2022 ആയിട്ടും എങ്ങുമെത്താത്ത സ്​ഥിതിയാണ്​. pallikkara overbridg.jpg പള്ളിക്കര മേൽപാലം അ​പ്രോച്ച് റോഡി​‍ൻെറ പാർശ്വഭിത്തിയിൽ വിള്ളലുകൾ വീണ നിലയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.