തൃക്കരിപ്പൂർ മത്സ്യമാർക്കറ്റ് നവീകരണം അന്തിമ ഘട്ടത്തിൽ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മത്സ്യമാർക്കറ്റ് നവീകരണം അവസാന ഘട്ടത്തിൽ. ഗ്രാമപഞ്ചായത്തി​​​‍ൻെറ തനതുഫണ്ടിൽ നിന്ന് 90 ലക്ഷം ചെലവഴിച്ച് ഇരുനില മാർക്കറ്റ് സമുച്ചയം നിർമാണം പൂർത്തിയായി. 2019 ൽ നടക്കേണ്ടിയിരുന്ന പദ്ധതി വിവിധ കാരണങ്ങളാൽ സ്പിൽ ഓവറായാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. ബയോഗ്യാസ് പ്ലാൻറിനോട് ചേർന്ന് നേരത്തെ ഉണ്ടായിരുന്ന മേൽക്കൂരയും ഇരിപ്പിടങ്ങളും നീക്കം ചെയ്ത സ്ഥലത്ത് പുതിയ കെട്ടിടം പൂർത്തിയായി. സ്റ്റാളുകളിൽ ഫാനുകളും മറ്റും ഘടിപ്പിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. കെട്ടിടത്തിൽ സൗകര്യപ്രദമായി ഇരുന്ന് മീൻ വിൽക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡ്രെയിനേജ് സംവിധാനവും ഒരുക്കും. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച കുരുക്കുകൾ അഴിയാത്ത സാഹചര്യത്തിൽ ലഭ്യമായ സ്ഥലത്താണ് മാർക്കറ്റ് കോംപ്ലക്‌സ് നിർമിച്ചത്. ആധുനിക രീതിയിലുള്ള മത്സ്യവിപണനത്തിനും സൂക്ഷിപ്പിനും മുൻ‌തൂക്കം നൽകുന്ന രീതിയിലാണ് രൂപകൽപന. 2013 ഫെബ്രുവരിയിൽ തീരദേശ വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ മത്സ്യ മാര്‍ക്കറ്റ് നവീകരിക്കുന്നതി​​‍ൻെറ മുന്നോടിയായി ഉദ്യോഗസ്ഥ സംഘം മാര്‍ക്കറ്റും പരിസരവും സന്ദര്‍ശിച്ചിരുന്നു. രണ്ടരക്കോടി രൂപ ചെലവിട്ട് നവീകരിക്കാനുള്ള പദ്ധതിയും തയാറാക്കി. നവീകരണത്തിനാവശ്യമായി വരുന്ന ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്നു ലഭ്യമാക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കൽ യാഥാർഥ്യമായില്ല. പടം// fish market.jpg തൃക്കരിപ്പൂർ മൽസ്യമാർക്കറ്റ് സമുച്ചയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.