ചെറുവത്തൂർ: നാടെങ്ങും കൃഷിയിൽ പുതുപരീക്ഷണങ്ങൾ തുടരുമ്പോഴും പിലിക്കോട്ടെ പാരമ്പര്യ കാഴ്ചകൾക്കു മാറ്റമില്ല. വയലിൽനിന്ന് പാകമായ നെല്ല് അരിഞ്ഞെടുത്ത് വീടുകളിൽ എത്തിച്ചശേഷം സംഘമായി കറ്റമെതിക്കുകയും നെല്ല് പാറ്റുകയും ചെയ്യുന്ന പരമ്പരാഗത കൃഷിരീതിയാണ് പിലിക്കോട് പ്രദേശത്ത് തുടരുന്നത്. കൊയ്യാൻ ആളില്ലാത്തതിനെ തുടർന്ന് ഇത്തവണ ഭൂരിഭാഗം പാടശേഖരങ്ങളിലും ബംഗാളികളാണ് കൊയ്ത്തിനിറങ്ങിയത്. വയലിൽവെച്ചുതന്നെ നെല്ല് വേർതിരിച്ച് വിൽപന നടത്തുന്ന രീതിയാണ് ഇത്തവണ തുടർന്നത്. ഇതിൽനിന്ന് വ്യത്യസ്തമായ കാഴ്ചകളാണ് പിലിക്കോട്ടെ പാടശേഖരത്തിൽ കാണുന്നത്. കാടുവക്കാട്, മണിയറ, പിലിക്കോട് വയൽ, ചീരിക്കൊവ്വൽ, ഏച്ചിക്കൊവ്വൽ, കൊടക്കാട്, വേങ്ങാപ്പാറ, മടിവയൽ എന്നീ പാടശേഖരങ്ങളിലെല്ലാം പരമ്പരാഗത കൃഷിരീതിയാണ് തുടരുന്നത്. പടം.. പിലിക്കോട് കാലിക്കടവിൽ പരമ്പരാഗത കൃഷിരീതിയിൽ നെല്ല് പാറ്റുന്ന തൊഴിലാളികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.