മാലോം-കാറ്റാം കവല റോഡ് ടാറിങ്​ ഇളകി

നീലേശ്വരം: മാലോം പറമ്പ-ഒറ്റക്കവുങ്ങ് റോഡിന്റെ അറ്റകുറ്റപ്പണിയിലെ അപാകതക്ക് പിന്നാലെ കാറ്റാംകവല റോഡ് ടാറിങ്ങും പൊളിഞ്ഞു. ടാറിങ്ങിലെ അനാസ്ഥയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പറമ്പ- ഒറ്റക്കവുങ്ങ് റോഡിലെ കുഴികളടച്ച് ഒരു കിലോമീറ്റർ ടാർ ചെയ്യാനായി ഒന്നര ലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. എന്നാൽ, തട്ടിക്കൂട്ട് ടാറിങ്​ നടത്തി നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനായിരുന്നു കരാറുകാരന്റെ ശ്രമം. ടാറിങ്ങിലെ അപാകത വെളിവാക്കുന്നതിനായി യുവാക്കൾക്ക്​ കൈകൊണ്ട് അടർത്തിമാറ്റാൻ പറ്റുന്ന വിധത്തിലായിരുന്നു ടാറിങ്​ നടത്തിയത്. യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെച്ചതോടെയാണ് വൻ അപാകത പുറത്തുവന്നത്. കാറ്റാംകവല റോഡും സമാനരീതിയിലാണ്. അശാസ്ത്രീയ രീതിയിൽ ചെയ്ത ടാറിങ്​ മുഴുവൻ പൊളിച്ചുമാറ്റി വീണ്ടും ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.