കുറ്റിക്കോല്‍ പഞ്ചായത്ത് അംഗന്‍വാടികള്‍ക്ക് പുതിയ ബോര്‍ഡ്

കാസർകോട്: കുറ്റിക്കോല്‍ പഞ്ചായത്തിലെ അംഗന്‍വാടികള്‍ക്ക് പേരുവെച്ച പുതിയ ബോര്‍ഡുകള്‍ നല്‍കിത്തുടങ്ങി. കുറ്റിക്കോല്‍ ചോനോക്ക് പള്ളത്തുപാറ അംഗന്‍വാടിയില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് എച്ച്. മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി എ.എസ്. ഷാജി, അംഗന്‍വാടി ഹെൽപര്‍ ഉമൈബ എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സഹില സ്വാഗതവും അംഗന്‍വാടി വര്‍ക്കര്‍ പ്രേംദേവി നന്ദിയും പറഞ്ഞു. ഫോട്ടോ: കുറ്റിക്കോല്‍ പഞ്ചായത്തിലെ അംഗന്‍വാടികള്‍ക്ക് പേരുവെച്ച പുതിയ ബോര്‍ഡുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എച്ച്. മുരളി പയ്യങ്ങാനം നിര്‍വഹിക്കുന്നു. കുട്ട്യാനം -കുട്ടിപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു കാസർകോട്​: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത കുട്ട്യാനം - കുട്ടിപ്പാറ റോഡ് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറും 11ാം വാര്‍ഡ് മെംബറുമായ എ. മാധവന്‍ ഉദ്ഘാടനം ചെയ്തു. ജയപുരം ദാമോദരന്‍, കെ. ബാലകൃഷ്ണന്‍, തലേക്കുന്ന് ജുമാമസ്ജിദ് ഖത്തീബ് അബ്ദുൽ റഹ്‌മാന്‍ സഅദി, കെ. കൃഷ്ണന്‍, സി.കെ. നാരായണന്‍, എം. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി. കൃഷ്ണവേണി അധ്യക്ഷത വഹിച്ചു. സി.അരവിന്ദാക്ഷന്‍ സ്വാഗതവും നിർമാണ കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് നന്ദിയും പറഞ്ഞു. ഫോട്ടോ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത കുട്ട്യാനം-കുട്ടിപ്പാറ റോഡ് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറും 11ാം വാര്‍ഡ് മെംബറുമായ എ. മാധവന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.