നിർമാണം ഇഴയുന്നു; മാലോം ചുള്ളി റോഡ് യാത്ര അതികഠിനം

നീലേശ്വരം: മലയോര ഹൈവേ കടന്നുപോകുന്ന ചുള്ളി മരുതോംതട്ട് റോഡിൽ കാൽനടപോലും ദുഷ്കരമായി. കനത്ത പൊടികാരണം ഇരുചക്ര വാഹനക്കാരും കാൽനടക്കാരും ബുദ്ധിമുട്ടുകയാണ്. വനം-പൊതുമരാമത്ത് വകുപ്പുകളും കിഫ്ബിയും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പദ്ധതി അനിശ്ചിതമായി നീളുന്നതിന് കാരണമെന്നാണ് ആക്ഷേപം. മലയോര ഹൈവേ നിർമാണം പൂർത്തിയാകാറായിട്ടും കുറച്ചുദൂരംമാത്രം വനംവകുപ്പ് തടസ്സവാദം ഉന്നയിക്കുകയാണ്​. ഒരു ഭാഗത്തെ റോഡ് നിര്‍മാണം നീളുമ്പോഴും നിലവിലുള്ള റോഡ് പല ഭാഗങ്ങളിലും തകര്‍ന്ന് ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. nlr malom road തകർന്ന് യാത്ര ദുരിതമായ മാലോം ചുള്ളി റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.