കടിഞ്ഞിമൂല-മാട്ടുമ്മൽ പാലം അപ്രോച്ച് റോഡിന് സൗജന്യ ഭൂമി നൽകി

നീലേശ്വരം: കടിഞ്ഞിമൂല-മാട്ടുമ്മല്‍ റോഡുപാലം അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം അളന്നുതിട്ടപ്പെടുത്തി. ഭൂവുടമകള്‍ സൗജന്യമായി വിട്ടുനല്‍കുന്ന 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13.92 കോടി രൂപ ചെലവഴിച്ചാണ് റോഡുപാലം നിർമിക്കുന്നത്. നഗരസഭ ചെയര്‍പേഴ്സൻ ടി.വി. ശാന്ത അതിർത്തി നിർണയിച്ച് അടയാളമിട്ടു. വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ്റാഫി, കൗണ്‍സിലര്‍മാരായ എം.കെ. വിനയരാജ്, റഫീഖ്​ കോട്ടപ്പുറം, ഷംസുദ്ദീന്‍ അരിഞ്ചിറ, പാലം അസി. എൻജിനീയർ സഹജൻ, ഓവർസിയർ മധു, മാട്ടുമ്മല്‍ കൃഷ്ണന്‍, മാമുനി വിജയന്‍, ടി.വി. ഭാസ്കരന്‍, കെ.വി. അമ്പാടി, മാമുനി ചന്തന്‍, കൊട്ടറ വാസുദേവ്, പി.വി. സുകുമാരന്‍ എന്നിവർ സംബന്ധിച്ചു. nlr palam കടിഞ്ഞിമൂല-മാട്ടുമ്മൽ പാലം അപ്രോച്ച് റോഡി​‍ൻെറ സ്ഥലം നിർണയിക്കാൻ നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത കുറ്റിയടിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.