അംഗൻവാടി മുറ്റത്ത് പച്ചക്കറി സുലഭം

ചെറുവത്തൂർ: വി.വി നഗർ . ഇതിൽ വെണ്ടകൃഷിയാണ് മികച്ച വിളവ് സമ്മാനിച്ചത്. അംഗൻവാടി വർക്കർ എ.വി. സുനിത, ഹെൽപർ പത്മിനി എന്നിവർ ചേർന്നാണ് കൃഷി ചെയ്തത് . വെണ്ട, പയർ, ചീര, കോവക്ക എന്നിവയെല്ലാം നല്ല വിളവുണ്ടാക്കി. ഐ.സി.ഡി.എസ്​ ഓഫിസർമാരുടെ നിർദേശപ്രകാരമാണ് കൃഷി ചെയ്തത്. വാർഡ് അംഗം കെ.വി. ജാനകി, അംഗൻവാടി വെൽഫെയർ കമ്മിറ്റി അംഗം പി.വി. ബാലകൃഷ്ണൻ എന്നിവർ ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. പടം.. വി.വി നഗർ അംഗൻവാടിക്കുമുന്നിലെ പച്ചക്കറി വിളവെടുപ്പ് ഉദ്​ഘാടനം വാർഡ് അംഗം കെ.വി. ജാനകി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.