ജില്ലയിൽ കൂടുതൽ കോവിഡ്​ ബ്രിഗേഡിയർമാരെ നിയമിക്കും

\Bകാ\Bസർ\Bകോ\Bട്\B​: ജില്ലയിൽ ആവശ്യത്തിന്​ കോവിഡ്​ ബ്രിഗേഡിയർമാരെ നിയമിക്കും. കോവിഡ്​ പ്രതിരോധത്തിന്​ നേരത്തേ നിയമിച്ചിരുന്നവരെ പിരിച്ചുവിട്ടതിനെ തുടർന്ന് ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടേതാണ്​ തീരുമാനം. ജില്ലയി\Bൽ​\B കോവിഡ്​ വ്യാപകമായ സാഹചര്യത്തിലാണ്​ പ്രതിരോധ പ്രവർത്തനം ലക്ഷ്യമിട്ട്​ ആരോഗ്യവകുപ്പിൽ കോവിഡ്​ ബ്രിഗേഡിയർമാർ എന്ന പേരിൽ താൽക്കാലിക ജീവനക്കാരെ നിയമിച്ചത്​. രണ്ടാം തരംഗം അവസാനിക്കുകയും കോവിഡ്​ കേസുകൾ കുത്തനെ കുറയുകയും ചെയ്ത വേളയിൽ ഇവരെ പിരിച്ചുവിട്ടു. രണ്ടാം തരംഗം അവസാനിക്കുന്നതിനു മുമ്പു തന്നെ മൂന്നാംതരംഗം തുടങ്ങിയതോടെ ഈ ജീവനക്കാരുടെ അഭാവം പ്രതിരോധത്തെ പ്രതികൂലമായി ബാധിച്ചു. ഇതേ തുടർന്നാണ്​​ നഴ്​സിങ്​ അസിസ്റ്റന്‍റ്​, ലാബ്​ ടെക്നീഷ്യൻ തുടങ്ങി തസ്തികകളിൽ വീണ്ടും നിയമനം നടത്താൻ തീരുമാനിച്ചത്​. നേരത്തേ കോവിഡ്​ മുന്നണി പോരാളികളായി പ്രവർത്തിച്ചവർക്ക്​ മുൻഗണനയുണ്ട്​. സംസ്ഥാന \Bദു\Bരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് വേതനം നല്‍കുന്ന താൽക്കാലിക ജീവനക്കാരുടെ സേവനം ഫെബ്രുവരി 28 വരെ നീട്ടാനും യോഗം തീരുമാനിച്ചു. കാസർകോട്​ ജനറല്‍ ആശുപത്രി പീഡിയാട്രിക് വാര്‍ഡിലെ ഓക്‌സിജന്‍ പൈപ്പ് ലൈന്‍, വാക്വം സക്ഷന്‍ എന്നിവക്ക്​ സര്‍ക്കാരി​െന്‍റ അംഗീകാരം ആവശ്യമെങ്കില്‍ ടെൻഡര്‍ വിളിക്കും. കേന്ദ്ര സര്‍വകലാശാലയിലെ സ്രവ പരിശോധന ലാബിലേക്ക് ജനറേറ്റര്‍ വാങ്ങുന്നത് സംബന്ധിച്ച് വിശദമായ എസ്റ്റിമേറ്റ് നല്‍കാന്‍ ജില്ല മെഡിക്കൽ ഓഫിസർക്ക്​ നിര്‍ദേശം നല്‍കി. ജില്ല ആശുപത്രി കെട്ടിടത്തിലെ കോവിഡ്​ ഫസ്റ്റ്​ ലൈൻ ട്രീറ്റ്​മെന്‍റ്​ സെന്‍റർ അടിയന്തര സാഹചര്യത്തില്‍ തുറക്കും. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കിയ നടപടി യോഗം അംഗീകരിച്ചു. ഓണ്‍ലൈന്‍\B ആയി നടന്ന യോഗത്തിൽ ജില്ല കലക്ട\Bര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്​ അധ്യക്ഷത വഹിച്ചു. എ.ഡി.എം എ.കെ. രമേന്ദ്രന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ്, ദുരന്തനിവാരണ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു. \B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.