കാഞ്ഞങ്ങാട്: അവഗണനക്കും നീതിനിഷേധത്തിനുമെതിരെ കോ-ഓപറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കലക്ഷൻ അസോസിയേഷൻ ജില്ലയിൽ പണിമുടക്കി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അസി. രജിസ്ട്രാർ കാര്യാലയത്തിന് മുന്നിൽ ധർണയും നടത്തി. സർക്കാർ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, കലക്ഷൻ ഏജന്‍റുമാരെ ഫീഡർ കാറ്റഗറിയിൽ ഉൾപ്പെടുത്തുക,10 വർഷം തികഞ്ഞവരെ സ്ഥിരപ്പെടുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പണിമുടക്കും ധർണയും ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് പി. സരിജ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ രവി പുറവങ്കര, രമ ചീമേനി, യൂത്ത് കോൺഗ്രസ് ജില്ല ഉപാധ്യക്ഷൻ അനൂപ് കല്ലിയോട്ട് തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ. രാജീവൻ നീലേശ്വരം സ്വാഗതവും രാജീവൻ വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു. പടം: കോ-ഓപറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കലക്ഷൻ അസോസിയേഷൻ കാഞ്ഞങ്ങാട് അസി. രജിസ്ട്രാർ കാര്യാലയത്തിന് മുമ്പിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.