മാധ്യമ പുരസ്കാരങ്ങൾക്ക്‌ എൻട്രികൾ ക്ഷണിച്ചു

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ പ്രസ്‌ഫോറം എർപ്പെടുത്തിയ . 2021 ജനുവരി ഒന്നിനും 2021 ഡിസംബർ 31 നുമിടയിലുള്ളതായിരിക്കണം എൻട്രികൾ. കോവിഡ്‌ കാലത്തെ അതിജീവനവുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടുകളാണ്‌ മാധ്യമ പ്രവർത്തകൻ എം.വി ദാമോദരൻ സ്‌മാരക മാധ്യമ അവാർഡിനായി പരിഗണിക്കുക. കണ്ണൂർ യൂനിറ്റ് പരിധിയിൽ ജോലി ചെയ്യുന്നവർക്ക്‌ എൻട്രികൾ സമർപ്പിക്കാം. സുരേന്ദ്രൻ നീലേശ്വരം സ്‌മാരക ദൃശ്യമാധ്യമ അവാർഡ്​, ഈ വർഷം ജില്ലയിലെ ലോക്കൽ ചാനലുകളിൽ വന്ന മികച്ച റിപ്പോർട്ടിനാണ്‌ നൽകുക. പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി എർപ്പെടുത്തിയ തോട്ടോൻ കോമൻ മണിയാണി സ്‌മാരക മാധ്യമ പുരസ്‌കാരം മികച്ച ഗ്രാമീണ റിപ്പോർട്ടിനാണ് നൽകുക. ജില്ലകളിലുള്ളവർക്ക്‌ എൻട്രികൾ സമർപ്പിക്കാം. സായാഹ്ന പത്രപ്രവർത്തകർക്കായി എർപ്പെടുത്തിയ മടിക്കൈ കെ.വി. രാമുണ്ണി സ്‌മാരക മാധ്യമ അവാർഡിന്‌ ജില്ലയിലെ സായാഹ്‌ന പത്രങ്ങളിൽ വന്ന മികച്ച വാർത്തകളാണ്‌ പരിഗണിക്കുക. എല്ലാ അവാർഡുകൾക്കും 5001 രൂപയും പ്രശംസപത്രവും ശിൽപവുമാണ്‌ പുരസ്‌കാരമായി നൽകുക. എൻട്രികളുടെ മൂന്നുകോപ്പികൾ സാക്ഷ്യപത്രത്തോടെ സെക്രട്ടറി, കാഞ്ഞങ്ങാട്‌ പ്രസ്‌ഫോറം, മുനിസിപ്പൽ ഷോപ്പിങ്​ കോംപ്ലക്‌സ്‌, കോട്ടച്ചേരി, കാഞ്ഞങ്ങാട്‌ എന്ന വിലാസത്തിൽ മാർച്ച്‌ 10 നകം ലഭിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.