വേനൽചൂടിൽ ആശ്വാസമായി ഏച്ചിക്കുളം

ചെറുവത്തൂർ: മനുഷ്യർക്ക് മാത്രമല്ല, മറ്റു ജീവജാലങ്ങൾക്കും ഏറെ ആശ്വാസം പകരുന്നു പിലിക്കോട് പഞ്ചായത്തിലെ ജലസമൃദ്ധമായ ഏച്ചിക്കുളം. കത്തുന്ന വേനൽചൂടിൽ ആശ്വാസംതേടി നൂറുകണക്കിന് പക്ഷികളാണ് കുളക്കരയിൽ ദിനേന എത്തുന്നത്. ഇതിൽ ദേശാടകരുമുണ്ട്. ഏച്ചിക്കൊവ്വലിലാണ് കുളം സ്ഥിതി ചെയ്യുന്നത്. കുളത്തിന്റെ സാന്നിധ്യമുള്ളതിനാൽ സമീപ പ്രദേശങ്ങളിലുള്ളവർക്ക് മൂന്നു വിളവരെ കൃഷി ചെയ്യാം. പൂരക്കാലത്ത് പ്രസിദ്ധമായ ഏച്ചിക്കുളങ്ങര ആറാട്ടും പൂരംകുളിയും നടക്കുന്ന കുളം കൂടിയാണിത്. എങ്കിലും കുളത്തിന്റെ നാലു ഭാഗത്തുമുള്ള കൽപ്പടവുകൾ തകർന്ന നിലയിലാണ്. പുതുക്കിപ്പണിത് കുളം സംരക്ഷിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. പടം: ഏച്ചിക്കുളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.