കാസർകോട്: പാവപ്പെട്ട അഞ്ചു പേർക്ക് വീട് നിർമിക്കുന്നതിന് സൈക്കിളിൽ ഭാരത പര്യടനം നടത്തുന്ന വയനാട് സ്വദേശികളായ റനീഷിനും നിജിനും രാഹുൽ ഗാന്ധി എം.പി ഏൽപിച്ച പ്രശംസപത്രം കൈമാറി. കാസർകോട് ഒപ്പുമര ചുവട്ടിൽ രാജ്മോഹൻ ഉണ്ണിത്താൻ പ്രശംസപത്രം കൈമാറി. ഒന്നരവർഷത്തോളം ഭാരതം ചുറ്റിസഞ്ചരിച്ച് ഓരോരുത്തരിൽനിന്നും ഒരു രൂപ സംഭാവനയായി വാങ്ങി ലക്ഷ്യം പൂർത്തീകരിക്കാൻ ഇറങ്ങിയവരാണ് ഇവരെന്ന് അദ്ദേഹം പറഞ്ഞു. 56 ദിവസമായി ഇവർ കാരുണ്യയാത്ര ആരംഭിച്ചിട്ട്. കോൺഗ്രസ് നേതാവായ സാജിദ് മവ്വൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ് എന്നിവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു. unnithaan mp സൈക്കിൾ യാത്രക്കാരായ റനീഷിനും നിജിനും രാഹുൽ ഗാന്ധിയുടെ പ്രശംസപത്രം രാജ്മോഹൻ ഉണ്ണിത്താൻ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.