നീലേശ്വരം: സുന്നി യുവജനസംഘം സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി.കെ.കെ. മാണിയൂരിന് എസ്.വൈ.എസ് നീലേശ്വം ടൗൺ കമ്മിറ്റി സ്വീകരണം നൽകി. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉപഹാരം സമർപ്പിച്ചു. എസ്.വൈ.എസ് നീലേശ്വരം മുനിസിപ്പൽ പ്രസിഡന്റ് കെ.പി. കമാൽ കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് മുഹമ്മദ് സഫ്വാൻ തങ്ങൾ ഏഴിമല അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദീൻ ദാരിമി, സി.കെ.കെ. മാണിയൂരിനെ പരിചയപ്പെടുത്തി. പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, സുഹൈർ അസ്ഹരി പള്ളങ്കോട്, ഹംസ ഹാജി പള്ളിപ്പുഴ, മുബാറക് ഹസൈനാർ ഹാജി, റഷീദ് മാസ്റ്റർ ബെളിഞ്ചം, അബ്ദുസമദ് ഹാജി നിടുങ്കണ്ട, നൂറുദ്ദീൻ ഹാജി തൈക്കടപ്പുറം എന്നിവർ അനുമോദന പ്രസംഗം നടത്തി. കെ.പി. മൊയ്തീൻ കുഞ്ഞി മൗലവി, ജാതിയിൽ ഹസൈനാർ, ടി.കെ.സി. അബ്ദുൽ ഖാദർ ഹാജി ചെറുവത്തൂർ, കെ.എ. മൊയ്തീൻ കുഞ്ഞി മാസ്റ്റർ കമ്പല്ലൂർ, റഷീദ് ഫൈസി ആറങ്ങാടി, സുബൈർ ഹാജി നീലേശ്വരം, അബ്ദുൽ ഗഫൂർ ഹാജി ഓർച്ച, ശംസുദ്ദീൻ വാഫി ചിറപ്പുറം, അഫ്സൽ വാഫി തഖ്‌വ, ഷബീർ ഫൈസി, കെ.പി. മഹ്മൂദ് ഹാജി പേരോൽ, സി.എച്ച്. സുബൈർ ഹാജി പള്ളിക്കര എന്നിവർ സംസാരിച്ചു. എസ്.വൈ.എസ് നീലേശ്വരം മുനിസിപ്പൽ ജന. സെക്രട്ടറി എം. മുഹമ്മദലി മൗലവി കോട്ടപ്പുറം സ്വാഗതവും വർക്കിങ് സെക്രട്ടറി ഫൈസൽ പേരോൽ നന്ദിയും പറഞ്ഞു. പടം: nlr sys എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി.കെ.കെ. മാണിയൂരിന് നീലേശ്വരം കണിച്ചിറയിൽ നൽകിയ സ്വീകരണം ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.