ഡോക്യുമെന്ററി സ്വിച്ചോണ്‍ കര്‍മം

കാസര്‍കോട്‌: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ കാരുണ്യ പദ്ധതിയായ 'ട്രേഡേഴ്‌സ്‌ ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ്‌ സ്‌കീമിന്റെ' മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഡോക്യുമെന്ററി നിര്‍മിക്കുന്നു. സ്വിച്ചോണ്‍ കര്‍മം ജില്ല പ്രസിഡന്റ്​ കെ. അഹമ്മദ്‌ ഷെരീഫ്‌ നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗമായ വ്യാപാരിക്കും ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനുമാണ്‌ സ്‌കീമില്‍ അംഗത്വം ലഭിക്കുക. 25000 രൂപ വരെ ചികിത്സ സഹായവും ആശ്രയ പദ്ധതിയിലൂടെ ലഭിക്കുന്നുണ്ട്‌. മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക്‌ അംഗസംഖ്യക്ക്‌ ആനുപാതികമായി ഇപ്പോള്‍ 331000 രൂപയാണ്‌ നല്‍കിവരുന്നത്‌. ഫെബ്രുവരി 15ന്‌ കാസര്‍കോട്‌ മുനിസിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ സഹായ വിതരണം നടക്കും. സ്വിച്ചോണ്‍ ചടങ്ങില്‍ ജില്ല സെക്രട്ടറി കെ.ജെ. സജി, ജില്ല ട്രഷറര്‍ മാഹിന്‍ കോളിക്കര, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ.എ. അസീസ്‌, കാസര്‍കോട്‌ യൂനിറ്റ്‌ പ്രസിഡൻറ്​ ടി.എ. ഇല്യാസ്‌, ഗോപിനാഥന്‍, ഉനൈസ്‌ സ്റ്റാര്‍നെറ്റ്‌ എന്നിവര്‍ സംസാരിച്ചു. ഹംസ പാലക്കി സ്വാഗതവും ജോ. സെക്രട്ടറി എന്‍.പി. സുബൈര്‍ നന്ദിയും പറഞ്ഞു. ഷാഫി എ. നെല്ലിക്കുന്നാണ്‌ ഡോക്യുമൻെററി സംവിധാനം ചെയ്യുന്നത്‌. kvves switch on വ്യാപാരി വ്യവസായി ഏകോപന സമിതി ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ്‌ സ്‌കീമിന്റെ ജില്ല പ്രസിഡന്റ്​ കെ. അഹമ്മദ്‌ ഷരീഫ്‌ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.