ഉപേക്ഷിച്ച സ്കൂട്ടറിൽനിന്ന് മദ്യം പിടികൂടി

കുമ്പള: ഉപേക്ഷിച്ച സ്കൂട്ടറിൽനിന്ന് കർണാടക നിർമിത മദ്യം പിടികൂടി. കുമ്പള കോയിപ്പാടിയിലാണ് ഫിഷറീസ് കോളനിയിലേക്കുള്ള റോഡരികിൽ ഉപേക്ഷിച്ച സ്കൂട്ടറിൽനിന്ന് എക്സൈസ് സംഘം 5.175 ലിറ്റർ മദ്യം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇട്ടു എന്ന കെ.എൻ. വിജേഷിനെതിരെ കേസെടുത്തു. പ്രതി വാഹനത്തിൽ രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇൻസ്പെക്ടർ എ. അനിലിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ എം. രാജീവൻ, സി.ഇ.ഒമാരായ പ്രജിത് കുമാർ, പി. സുധീഷ്, നസീറുദ്ദീൻ, കെ. അമിത്, വിമൻ സി.ഇ.ഒ ശുഭ എന്നിവർ ചേർന്നാണ് മദ്യം പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.