നീലേശ്വരം: നീലേശ്വരം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർ എം. ശൈലജക്ക് നീലേശ്വരം റോട്ടറി ക്ലബിന്‍റെ വൊക്കേഷനൽ എക്സലൻസ് പുരസ്‌കാരം ലഭിച്ചു. ജനമൈത്രി പൊലീസിലൂടെ നടത്തിയ കാരുണ്യസേവന പ്രവർത്തന മികവിനാണ് പുരസ്‌കാരം. ആശ്രയമില്ലാത്തവരെ പരിചരിക്കുകയും അഭയകേന്ദ്രങ്ങളിൽ എത്തിക്കുകയും നിർധനർക്ക് വീട് നിർമിച്ചുനൽകാനും നിരവധി പേർക്ക് സഹായം എത്തിക്കാനും നടത്തുന്ന എം. ശൈലജ നീലേശ്വരം പൊലീസിന്റെ അഭിമാനം കൂടിയാണ്. 18 വർഷമായി പൊലീസിൽ സേവനം ചെയ്യുന്ന ഇവർ ഹോസ്ദുർഗ്, മഞ്ചേശ്വരം, വിദ്യാനഗർ, ചന്തേര എന്നീ സ്റ്റേഷനുകളിലും ജോലി ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.