മാവിലയിൽനിന്ന് പൽപൊടി സംരംഭം

നീലേശ്വരം: ബളാൽ പഞ്ചായത്തിൽ എട്ടു വാർഡുകൾ കേന്ദ്രീകരിച്ച് 532 പ്രോജക്ടുകൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഇനോ വെൽനസ് നിക്ക എന്ന എൽ.എൽ.പി സ്ഥാപനം പൊതുസംരംഭങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു. ഇതിലൂടെ മലയോര മേഖലയിലെ വിനോദസഞ്ചാരത്തെ വളർത്തിയെടുക്കാനും ജനങ്ങളുടെ ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുമുള്ള ഭക്ഷ്യമൂലകങ്ങൾ വിപണിയിലിറക്കാൻ തീരുമാനിച്ചതായി ഭാരവാഹികളായ കമ്പനിയുടെ മാനേജിങ്​ ഡയറക്ടർ എബ്രഹാം, സി.ഒ. ജോൺ മാത്യു, വി.പി. ഷാജി, മോഹൻകുമാർ, മനീഷ് വട്ടക്കാട്ട്​, അന്നമ്മ ബാബു, അശ്വതി അമൽ സനൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിന്‍റെ ഭാഗമായി നീലേശ്വരത്ത് പാലായി റോഡിൽ പുത്തരിയടുക്കത്ത് ഓഫിസ് പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി രണ്ടിന്​ കാഞ്ഞങ്ങാട് പടന്നക്കാട് ബേക്കൽ ക്ലബിൽ നടക്കും. ഫാം ടൂറിസത്തിന്റെ ഭാഗമായി കമ്പനി ബളാൽ പഞ്ചായത്തിലെ എടക്കാനത്ത് 15 മൺവീടുകൾ നിർമിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.