കാഞ്ഞങ്ങാട്: എയിംസ് ജില്ലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ നടത്തിവരുന്ന അനിശ്ചിതകാല സമരത്തെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരത്തിൽ പ്രചാരണ ജാഥ നടത്തി. ആലാമിപ്പള്ളിയിൽനിന്ന് ആരംഭിച്ച ജാഥ കോട്ടച്ചേരി പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു. എ. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സി.എച്ച്. സുബൈദ അധ്യക്ഷത വഹിച്ചു. ഫറീന കോട്ടപ്പുറം, അബ്ദുൽ റഹ്മാൻ സെവൻ സ്റ്റാർ, കെ. അമ്പാടി, അബ്ദുൽ ഖയ്യൂം, നാസർ ചെർക്കളം, താജുദ്ദീൻ പടിഞ്ഞാറ്, സിസ്റ്റർ ജയ ആന്റോ മംഗലത്ത് സംസാരിച്ചു. ഫൈസൽ ചേരക്കടത്ത് സ്വാഗതവും ഇസ്മയിൽ കബർദാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.