തൃക്കരിപ്പൂർ: ദേശീയ ഓട്ടോക്രോസ് കാറോട്ട മത്സരത്തിൽ അംഗീകാരവുമായി തൃക്കരിപ്പൂർ സ്വദേശി. കക്കുന്നത്തെ എം.എസ്. സാഗറാണ് (33) അപൂർവ നേട്ടം കൈവരിച്ചത്. തൃശൂർ പുല്ലഴിയിൽ നടന്ന 1.1 സി സി ഫിസ്റ്റ് ഓഫ് ഫൈവ് ദേശീയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ യുവാവ് സ്റ്റോക്ക് കാറ്റഗറിയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രത്യേക പരിശീലനം നേടിയവർ മാത്രം മാറ്റുരക്കാറുള്ള ഓട്ടോക്രോസ് മത്സര ഇനത്തിൽ ആത്മവിശ്വാസം കൈമുതലാക്കിയാണ് ഇറങ്ങിയത്. തൃപ്പൂണിത്തുറയിൽ നടന്ന വി ട്വൽവ് ഓട്ടോക്രോസിലും മികച്ച നേട്ടമുണ്ടാക്കി. ട്രാക്ക് മാറിയതിനാൽ സമ്മാനം നഷ്ടമായി. വെറും അഞ്ചു മാസം മുമ്പാണ് മത്സരവേദികളിൽ എത്തുന്നത്. ചെറുപ്രായത്തിൽ ബൈക്ക് ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങളിൽ ബാലൻസിങ് വീൽ മത്സരങ്ങളിലായിരുന്നു തുടക്കം. ഉത്തര മലബാറിൽ നടന്ന നിരവധി സ്ലോ റേസുകളിൽ ഒന്നാമനായി. 12 വർഷം മുമ്പ് അടുത്ത സുഹൃത്തുക്കൾക്കൊപ്പം ആൾട്ടോകാറിൽ കർണാടകയിലെ കുടജാദ്രി കയറിയതാണ് തുടക്കം. ആദ്യകാല ടാക്സ് കൺസൾട്ടന്റ് പരേതനായ വി.കെ. മധുവിൻെറയും ശ്യാമളയുടെയും മകനാണ്. tkp sagar with trophy സാഗർ ട്രോഫികളുമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.