ചെറുവത്തൂർ: ദേശീയപാത ആറുവരിയാകുന്നതോടെ ചെറുവത്തൂരിലെ ഗതാഗത വകുപ്പിന്റെ ചെക്പോസ്റ്റ് ഓർമയാകും. നിലവിൽ ചെക്പോസ്റ്റായി പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടം പൊളിച്ചുമാറ്റണം. അതോടെ ചെക്പോസ്റ്റിന്റെ പ്രവർത്തനത്തിന് പകരം സംവിധാനം ഇല്ലാതാകും. ചെറുവത്തൂരിൽ ചെക്പോസ്റ്റിന്റെ പ്രവർത്തനം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് അധികൃതർ ഗതാഗത കമീഷണർക്ക് നൽകിയിട്ടുണ്ട്. ചെറുവത്തൂരിലെ ചെക്ക് പോസ്റ്റ് പാണത്തൂരിലേക്കോ ജാൽസൂരിലേക്കോ മാറ്റണമെന്നും ദേശീയപാതാ അധികൃതരുടെ അലൈൻമെന്റിൽ വ്യക്തത വരുത്തണമെന്നും റിപ്പോർട്ടിൽ പറഞ്ഞു. സംസ്ഥാന പാതയിലൂടെ ജാൽസൂർ വഴിയും പാണത്തൂർ വഴിയും നികുതിവെട്ടിച്ച് നിരവധി വാഹനങ്ങൾ കേരളത്തിലെത്തുന്നുണ്ട്. ഈ പാതയിൽ ചെക്പോസ്റ്റുവരുന്നതോടെ ഇതിന് ഒരുപരിധിവരെ അറുതിയാകും. പുതിയ ദേശീയപാത വന്നാൽ പാതയുടെ മധ്യ ഭാഗത്ത് ചെക്പോസ്റ്റ് അനുവദിക്കണമെങ്കിൽ കേന്ദ്ര സർക്കാറിന്റെച അനുമതി വേണം. ഇതിന് പുറമേ ജില്ലാ അതിർത്തിയായ മഞ്ചേശ്വരത്ത് ചെക്പോസ്റ്റ് നിലനിൽക്കുന്ന സാഹചര്യത്തിൽ ചെറുവത്തൂരിൽ ചെക്പോസ്റ്റിന് അനുമതി ലഭിക്കാൻ സാധ്യതയില്ല. അന്യ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ കുറഞ്ഞതോടെ ചെറുവത്തൂരിലെ ചെക്പോസ്റ്റിലെ വരുമാനം കുറഞ്ഞിട്ടുമുണ്ട്. റിപ്പോർട്ടിൽ അനുകൂലമായ നടപടിവന്നാൽ ചെറുവത്തൂരിലെ ചെക്പോസ്റ്റ് ഇനി ഓർമയാകും. പടം : ചെറുവത്തൂർ കൊവ്വലിൽ പ്രവർത്തിക്കുന്ന ആർ.ടി.ഒ ചെക്പോസ്‌റ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.