മാസങ്ങള്‍ക്കുമുമ്പ് നഷ്ടപ്പെട്ട മെബൈല്‍ കണ്ടെത്തി അമ്പലത്തറ പൊലീസ്

കാഞ്ഞങ്ങാട്: ആറുമാസം മുമ്പ് നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കാസര്‍കോട് സൈബര്‍ പൊലീസി‍ൻെറ സഹായത്തോടെ അമ്പലത്തറ പൊലീസ് കണ്ടെത്തി ഉടമക്ക് കൈമാറി. 2021 ജൂണില്‍ അമ്പലത്തറയില്‍നിന്ന്​ കാഞ്ഞങ്ങാട്ടേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ട വിലകൂടിയ മൊബൈല്‍ ഫോണാണ് കണ്ടുകിട്ടിയത്. മീങ്ങോത്ത് സ്വദേശിയും ബി.ബി.എ വിദ്യാര്‍ഥിനിയുമായ അഹല്യയുടെ ഫോണാണ് അമ്പലത്തറ പൊലീസ് കണ്ടെത്തിയത്. ഫോണ്‍ അമ്പലത്തറ എസ്.ഐ മൈക്കിള്‍ സെബാസ്റ്റ്യൻ അഹല്യക്ക് കൈമാറി. പടം: അമ്പലത്തറ എസ്.ഐ മൈക്കിള്‍ സെബാസ്റ്റ്യൻ അഹല്യക്ക് ഫോൺ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.