യുവതികളെ കാണാനില്ലെന്ന് പരാതി

കുമ്പള: . കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇച്ചിലംപാടി കാരിഞ്ച സ്വദേശിനി രേഖ ഡിസൂസ (18), കളത്തൂര്‍ പള്ള സ്വദേശിനി ദീപ്‌തി (19) എന്നിവരെയാണ്‌ കാണാതായത്‌. കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിനിയായ രേഖ ഡിസൂസ തിങ്കളാഴ്ച രാവിലെ ക്ലാസിലേക്കാണെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണ്​. വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്നാണ്​ പിതാവ് കുമ്പള പൊലീസിൽ പരാതി നൽകിയത്​. കടയിലേക്കു പോകുന്നുവെന്ന്‌ പറഞ്ഞാണ്‌ ദീപ്തി വീട്ടില്‍നിന്ന്​ ഇറങ്ങിയത്‌. തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ സഹോദരീഭര്‍ത്താവാണ്​ പൊലീസിൽ പരാതി നല്‍കിയത്​. ഇരു പരാതികളിലും പൊലീസ്‌ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.