ജന്മദിനം നന്മദിനമാക്കി ശരണ്യ

നീലേശ്വരം: അർബുദരോഗികൾക്ക് ദാനം നൽകുക ലക്ഷ്യമിട്ട്​ വളർത്തിയ തലമുടി മുറിച്ചുനൽകി അട്ടേങ്ങാനം മൂരിക്കടയിലെ ശരണ്യയുടെ ജന്മദിനാഘോഷം. അർബുദരോഗികൾക്ക് ആവശ്യമായ തലമുടി നൽകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നെന്ന തൃശൂർ ഹെയർ ബാങ്കി​ന്റെ വാട്​സ്‌ആപ് കൂട്ടായ്‌മയിലെ സന്ദേശം ശ്രദ്ധയിൽപെട്ടതോടെയാണ്‌ ഇതേക്കുറിച്ച്​ ആലോചിച്ചത്‌. അട്ടേങ്ങാനത്തെ വ്യാപാരിയും പുരോഗമന പ്രസ്ഥാനത്തി​ന്റെ പ്രവർത്തകനുമായ ശ്രീകാന്തി​ന്റെ പ്രോത്സാഹനം കൂടിയായപ്പോൾ വീട്ടുകാരും അയൽക്കാരും ശരണ്യയുടെ തീരുമാനം ശരിവെച്ചു. 24ാം ജന്മദിനമായ ഞായറാഴ്‌ച രാവിലെ വീട്ടുകാരുടെ മുന്നിൽവെച്ച്‌ തലമുടി മുറിച്ചുമാറ്റി. പിന്നീട്​ കൊറിയർ വഴി തൃശൂർ കേശബാങ്കിലേക്ക്‌ അയച്ചുകൊടുക്കുകയായിരുന്നു. nlr sharnya hair അട്ടേങ്ങാനം മൂരിക്കടയിലെ ശരണ്യ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.